ഇന്ന് ആഴ്സണലും യുണൈറ്റഡും മുഖാമുഖം
ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ശനിയാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ പ്രീമിയർ ലീഗ് മത്സരത്തില്‍ ഏറ്റുമുട്ടും.മിഡ്വീക്കിൽ ചെൽസിയിൽ 4-2 ന് ആവേശകരമായ വിജയത്തോടെ ഗണ്ണേഴ്സ് ചാമ്പ്യൻസ് ലീഗ് ബിഡ് പുനരുജ്ജീവിപ്പിച്ചു, അതേസമയം ലിവർപൂളിനോട് 4-0 ന് തോൽവി ഏറ്റുവാങ്ങി റാൽഫ് റാങ്നിക്കിന്റെ ടീം സീസണിലെ ഏറ്റവും മോശമായ അവസ്ഥയില്‍ ആണ്.
ഇന്നത്തെ മത്സരം യുണൈറ്റഡിന് ആഴ്സണലിനെ മറികടക്കാന്‍ ലഭിച്ച ഒരു മികച്ച അവസരം ആണ്.പുതിയ മാനേജര്‍ ആയ എറിക് ടെന്‍ ഹാഗ് ചുമതല ഏറ്റിട്ടില്ല എങ്കിലും അടുത്ത സീസണില്‍ യൂറോപ്യന്‍ ഫുട്ബോള്‍ കളിക്കാനുള്ള അവസരം എങ്കിലും ടെന്‍ ഹാഗ് നിലവിലെ യുണൈറ്റഡിന്റെ പക്കല്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടാകും.ആ ഒരു ദൗത്യം മാത്രമാണ് റാല്‍ഫ് റാഗ്നിക്കിന് ബാക്കിയുള്ളൂ. ആഴ്സണല്‍ ആകട്ടെ തുടര്‍ച്ചയായി മൂന്നു തോല്‍വിക്ക് ശേഷം ചെല്‍സിയെ തോല്‍പ്പിച്ച് കൊണ്ട് വിസ്മയം സൃഷ്ട്ടിച്ചിരിക്കുകയാണ്.ഈ ഒരു ഒഴുക്കില്‍ പോവുക എന്ന ലക്ഷ്യത്തില്‍ ആണ് ആര്‍റ്റെറ്റ യുണൈറ്റഡിനെ തങ്ങളുടെ ഹോമിലേക്ക് ക്ഷണിക്കുന്നത്.