ഐപിഎൽ ചരിത്രത്തിൽ 7 തോൽവികളോടെ ഒരു സീസൺ ആരംഭിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്
രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസിന്റെ സീസണിലെ ഏഴാമത്തെ തോൽവിയായിരുന്നു ഇന്നലത്തെ ചെന്നൈക്കെതിരെയുള്ള 3 വിക്കറ്റ് തോൽവി, ഐപിഎൽ സീസണിലെ ഏറ്റവും മോശം തുടക്കമെന്ന റെക്കോർഡ് അവർ ഇപ്പോൾ മുംബൈയുടെ പേരില്‍ ആണ്.ടൂർണമെന്റിന്റെ 15 വർഷത്തെ ചരിത്രത്തിൽ ഒരു സീസണിന്റെ തുടക്കത്തിൽ 7 മത്സരങ്ങൾ തോൽക്കുന്ന ആദ്യ ടീമാണ് മുംബൈ ഇന്ത്യന്‍സ്.

ബാറ്റിംഗിലും ബോളിങ്ങിലും ഒരുപോലെ പതറുകയാണ് മുംബൈ ഇന്ത്യൻസ്. യുവ സിഎസ്‌കെ പേസർ മുകേഷ് ചൗധരിയുടെ വിക്കറ്റ് വേട്ടയില്‍ തകര്‍ന്ന് പോയ മുംബൈക്ക് തിലക് വർമ്മയുടെ അർദ്ധ സെഞ്ച്വറിയാണ് ഒരാശ്വാസം നല്‍കിയത്.ഒരു ചാമ്പ്യന്‍ ടീമിന് ഇതുപോലുള്ള ഒരു തുടക്കം എന്നത് പ്രതീക്ഷിക്കുന്നതിലും അപ്പുറം ആണ്.ഏഴ് മത്സരങ്ങള്‍ തുടര്‍ച്ചയായി തോല്‍ക്കുക എന്നത് ഒരു ദുര്‍ബലമായ ടീം പോലും ചെയ്യാത്ത കാര്യം ആണ്.ഈ ഒരു മോശം ഫോം തുടര്‍ച്ച മുംബൈയെ നോക്കൌട്ട് പ്രതീക്ഷക്ക് ഗുഡ് ബൈ പറഞ്ഞു എന്നും സുനില്‍ ഗവാസ്ക്കര്‍ വെളിപ്പെടുത്തി.