European Football Foot Ball Top News

ബാഴ്സയെ മുട്ടികുതിച്ച മനകരുത്തില്‍ കാഡിസ് ബിലിബാവോക്കെതിരേ

April 21, 2022

ബാഴ്സയെ മുട്ടികുതിച്ച മനകരുത്തില്‍ കാഡിസ് ബിലിബാവോക്കെതിരേ

വ്യാഴാഴ്ച രാത്രി ന്യൂവോ മിറാൻഡില്ലയിലേക്ക് അത്‌ലറ്റിക് ബിൽബാവോയെ സ്വാഗതം ചെയ്യുമ്പോൾ ലാ ലിഗയിൽ  തരം താഴ്ത്തല്‍ ഭീഷണിയില്‍ നിന്നും എത്രയും ദൂരം അകലം പാലിക്കാന്‍ കാഡിസ്.ടേബിളിൽ ഇപ്പോൾ 16-ാം സ്ഥാനത്തുള്ള ആതിഥേയർ തിങ്കളാഴ്ച ബാഴ്‌സലോണയ്‌ക്കെതിരെ 1-0 ന് വിജയിച്ചതിന്റെ പിൻബലത്തിൽ മത്സരത്തിനിറങ്ങും, ഞായറാഴ്ച അത്‌ലറ്റിക്ക് സെൽറ്റ വിഗോയോട് 2-0 തോൽവി ഏറ്റുവാങ്ങിയിരുന്നു.

ഇന്ത്യന്‍ സമയം പതിനൊന്നര മണിക്ക് കാഡിസ് ഹോമായ എസ്റ്റാഡിയോ ന്യൂവോ മിറാൻഡില്ലയില്‍ വെച്ചാണ് മത്സരം.എട്ടാം സ്ഥാനത്തു ഉള്ള അത്ലറ്റിക്ക് ക്ലബ് കുറച്ച് മത്സരങ്ങളില്‍ ഫോം നിലനിര്‍ത്താന്‍ ഏറെ പാടുപ്പെടുകയാണ്.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടിയ അവര്‍ അടുത്ത സീസണില്‍ യൂറോപ്പ ലീഗ് യോഗ്യത നേടാനുള്ള ലക്ഷ്യത്തില്‍ ആണ്.അതിനു പതിനേഴാം സ്ഥാനത്ത് ഉള്ള കാഡിസിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച് കൊണ്ട് ഒരു ഉയര്‍തെഴുന്നേല്‍പ്പിനുള്ള സാഹചര്യം ആണ് ബിലിബാവോക്ക് ലഭിച്ചിട്ടുള്ളത്.

 

Leave a comment