കോപ്പ ഇറ്റാലിയ ഫൈനലില്‍ ഇന്റര്‍
ലൗട്ടാരോ മാർട്ടിനെസ് ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ ചൊവ്വാഴ്ച സാൻ സിറോയിൽ നടന്ന കോപ്പ ഇറ്റാലിയ സെമിഫൈനല്‍ മത്സരത്തില്‍ എസി മിലാനെതിരെ എതിരില്ലാത്ത മൂന്നു ഗോള്‍ ജയം നേടി ഇന്റര്‍ മിലാന്.ആദ്യ ഗെയിം ഗോൾരഹിതമായിരുന്നു.നാല് മിനിറ്റിനുള്ളിൽ തന്നെ ഇന്റർ സ്കോർ ചെയ്തു.റാഫേൽ ലിയോയിലൂടെ അരമണിക്കൂറിനുമുമ്പ് എസി മിലാന് സമനില നേടാന്‍ മികച്ച ഒരു അവസരം ഉണ്ടായിരുന്നു എങ്കിലും സമീർ ഹാൻഡനോവിച്ചിന്റെ മികച്ച റിഫ്ലെക്സ് അതിനു തടയിട്ടു.
ഇടവേളയ്ക്ക് അഞ്ച് മിനിറ്റ് മുമ്പ് ഇന്റർ ലീഡ് ഇരട്ടിയാക്കി.ഇത്തവണയും ഗോള്‍ നേടിയത് മാര്‍ട്ടിനസ് തന്നെ.പകരക്കാരനായ റോബിൻ ഗോസെൻസ് 82 ആം മിനുട്ടില്‍ നേടിയ ഗോളോടെ ഒരു ദശാബ്ദത്തിലേറെയായി ആദ്യ കോപ്പ ഇറ്റാലിയ കിരീടത്തിന് വേണ്ടി തയ്യാര്‍ എടുക്കുന്ന ഇന്ററിന് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു.






































