Cricket legends Top News

2006 ലെ തന്റെ ഉജ്വല പ്രകടനത്തിന്റെ കാരണം അള്ളാഹുവിനെ തിരിച്ചറിഞ്ഞതാണെന്ന് മുഹമ്മദ് യൂസഫ്

April 18, 2022

author:

2006 ലെ തന്റെ ഉജ്വല പ്രകടനത്തിന്റെ കാരണം അള്ളാഹുവിനെ തിരിച്ചറിഞ്ഞതാണെന്ന് മുഹമ്മദ് യൂസഫ്

പാകിസ്ഥാൻ ദേശീയ ടീമിൽ കളിക്കുന്ന അഞ്ചാമത്തെ മാത്രം മുസ്ലിം ഇതര മതസ്ഥൻ ആണ് പിൽക്കാലത്ത് മുഹമ്മദ് യൂസഫ് എന്നറിയപ്പെട്ട യൂസഫ് യുഹാന .1998 ൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറിയ യൂസഫ് യുഹാന വൈകാതെ തന്നെ ടീമിൻറെ അവിഭാജ്യഘടകമായി മാറി.മികച്ച ഇന്നിംഗ്സുകളിലൂടെ നിരവധി വിജയങ്ങൾ പാകിസ്ഥാന് സമ്മാനിക്കാൻ യുഹാനക്ക് കഴിഞ്ഞിരുന്നു.പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ നയിച്ച ആദ്യത്തെ മുസ്ലിം ഇതര മതസ്ഥൻ കൂടിയായിരുന്നു ഇദ്ദേഹം.എന്നാൽ തൻറെ അടുത്ത സുഹൃത്തും ടീമംഗവുമായ സയിദ് അൻവറിന്റെ പ്രേരണയാൽ 2005 അവസാനത്തോടുകൂടി അദ്ദേഹം മുസ്ലിം മത വിഭാഗത്തിൽ ചേരുകയായിരുന്നു.തുടർന്ന് 2006 വർഷത്തിൽ റൺ മഴയാണ് മുഹമ്മദ് യൂസഫിന്റെ ബാറ്റിൽ നിന്നും പെയ്തത്.ഈ പ്രകടനത്തിന്റെ ബലത്തിൽ വിവിയൻ റിച്ചാർഡ്സൻറെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ടെസ്റ്റ് റൺസ് എന്ന റെക്കോർഡുംഅദ്ദേഹം മറികടന്നു

അന്നൊരുനാൾ

ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് തൻറെ മതം മാറ്റമാണ് ഈ റെക്കോർഡ് നേട്ടത്തിന് കാരണമായി കരുതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.പരമകാരുണ്യവാനായ അള്ളാഹുവിനെ തിരിച്ചറിയാൻ കഴിഞ്ഞത് അദ്ദേഹത്തിന് ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ നൽകിയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.2010 ൽ ആണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.ഇപ്പോൾ മുഴുവൻ സമയ മതപണ്ഡിതൻ ആയാണ് അദ്ദേഹം സമയം ചെലവഴിക്കുന്നത്.

Leave a comment