ഇനി ടിക്കറ്റുകള്‍ കൈമാറ്റം ചെയ്യാന്‍ പറ്റില്ല എന്ന് ജോവാന്‍ ലപോര്‍ട്ട
യുവേഫ നിയമങ്ങൾ അനുസരിച്ച് എവേ ടീമുകൾക്ക് അനുവദിച്ച 5,000-ത്തിന് അപ്പുറം ക്യാമ്പ് നൗവിലെ സ്റ്റാൻഡുകളിൽ ധാരാളം ജർമ്മൻ ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ട് ആരാധകരുടെ സാന്നിധ്യത്തിന് പിന്നിലെ കാരണങ്ങൾ FC ബാഴ്‌സലോണ വിശകലനം ചെയ്യുന്നത് തുടരുന്നു.ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട ഡാറ്റ വിശകലനം ചെയ്തതിന് ശേഷം കൂടുതൽ സംഭവങ്ങൾ വിശദീകരിച്ച ലപോര്‍ട്ട കാറ്റലൻ ടിവിയോട് സംസാരിച്ചിരുന്നു.
സംഭവത്തെ കുറിച്ചു സംസാരിക്കുന്നതിനു മുന്‍പ് ഇത് പോലെ ക്ലബിന്റെ പേര് കളയുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക എന്നും അദ്ദേഹം ആരാധകരോട് അഭ്യര്‍ഥിച്ചു.ഇനി മുതല്‍ ഇത് പോലുള്ള സംഭവ വികാസങ്ങള്‍ ഉടലെടുക്കാതിരിക്കാന്‍ ടിക്കറ്റുകള്‍ കൈമാറ്റം ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരിക്കും ഇനി ലഭിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






































