Cricket IPL IPL-Team Top News

ചെന്നൈക്ക് മറുപടി നല്‍കി കില്ലര്‍ മില്ലര്‍

April 18, 2022

ചെന്നൈക്ക് മറുപടി നല്‍കി കില്ലര്‍ മില്ലര്‍

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ വിജയം കണ്ടെത്തി ഗുജറാത്ത് ടൈറ്റൻസ്.ടോസ് നേടിയ ഗുജറാത്ത് സി‌എസ്‌കെയെ ആദ്യം ബാറ്റ് ചെയ്യാന്‍ പറഞ്ഞയച്ചു., ഈ സീസണിൽ ആദ്യമായി ഫോമിലേക്ക് എത്തിയ തുരാജ് ഗെയ്‌ക്‌വാദ് 48 പന്തിൽ 73 റൺസ് നേടി.20 ഓവറുകൾ അവസാനിച്ചപ്പോൾ, 169 റൺസ് എടുക്കാനെ സിഎസ്ക്കെക്ക് കഴിഞ്ഞുള്ളു.

 

ആദ്യ  പവർപ്ലേയിൽ തന്നെ  അവരുടെ നിർണായകമായ മൂന്ന് വിക്കറ്റുകൾ നഷ്‌ടപ്പെടുത്തി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്ത് തപ്പി തടയുന്ന കാഴ്ച്ചകള്‍ ആണ് കണ്ടത്.സൗത്ത് ആഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ മിഡില്‍ ഓവറുകളില്‍ സ്കോര്‍ നില പതിയെ ഉയര്‍ത്താന്‍ തുടങ്ങി.ഇടക്ക് കയറി വന്ന റാഷിദ് ഖാനും (21 പന്തില്‍  40 റണ്‍സ് ) മില്ലറിനു വേണ്ട രീതിയിലുള്ള പിന്തുണ നല്‍കി.അവസാന ഓവറില്‍ 13 റണ്‍സ് വേണ്ടപ്പോള്‍ ഒരു പന്ത് ബാക്കി നിര്‍ത്തി മില്ലര്‍ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു.

Leave a comment