സബ്സ്റ്റിറ്റ്യൂട്ട് താരങ്ങള്‍ കളി മാറ്റിമറച്ചു – അന്‍സലോട്ടി
എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിൽ മറ്റൊരു ചരിത്രപരമായ തിരിച്ചുവരവ് പൂർത്തിയാക്കാൻ ലോസ് ബ്ലാങ്കോസിന് കഴിഞ്ഞത് സബ് താരങ്ങളുടെ ഊർജമായിരുന്നുവെന്ന് റയല്‍ മാഡ്രിഡ് കോച്ചുമായ അന്‍സലോട്ടി.തന്റെ മാറ്റങ്ങള്‍ ടീമിന് ഏറെ ഊര്‍ജം പകര്‍ന്നു എന്ന് അദ്ദേഹം മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
“ടീം വളരെയധികം കഷ്ടപ്പെട്ടു, എല്ലാ കളിക്കാരും അവരേ കൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു.മിലിറ്റാവോയുടെ കുറവ് സെറ്റ് പീസുകളില്‍ കാണാം ആയിരുന്നു.സ്റ്റേഡിയം മികച്ച ഒരു അനുഭൂതി സൃഷ്ട്ടിച്ചു.” മിഡ്ഫീല്‍ഡില്‍ ക്രൂസിനെ മാറ്റി കമവിങ്കയെ കളിപ്പിച്ച അന്‍സലോട്ടി യുവ ഫ്രഞ്ച് താരത്തിന് വേണ്ടവിധം കളിക്കാന്‍ സമയം ലഭിക്കാത്തത് ടീമിലെ മറ്റ് താരങ്ങളുടെ പ്രകടനം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൂടാതെ സെമിയില്‍ എത്തിയ വിയാറയലിനെയും ഉനായി എമറിയേയും അന്‍സലോട്ടി അഭിനന്ദിക്കുകയും ചെയ്തു.






































