റഫറിയോട് കലി തുളി ടൂഷല്‍
ചെൽസി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായത്തിനു ശേഷം റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടിക്കൊപ്പം റഫറി സിമോൺ മാർസിനിയക്കി സംസാരിക്കുന്നതും ചിരിക്കുന്നതും കണ്ട തോമസ് ടുഷല്‍ അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചു.കൂടാതെ ലാലിഗ ഭീമന്മാർക്കെതിരെ പ്രധാന കോളുകൾ വിളിക്കാൻ റഫറിക്ക് “ധൈര്യം” ഉണ്ടോ എന്നും ചോദ്യം ചെയ്തു.
സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന രണ്ടാം പാദത്തിൽ 3-2 ന് ജയിച്ചെങ്കിലും 5-4 ന് അഗ്രഗേറ്റിൽ തോറ്റ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായുള്ള ചെൽസിയുടെ പ്രതിരോധം ക്വാർട്ടർ ഘട്ടത്തിൽ അവസാനിച്ചു.”എന്റെ സഹപ്രവർത്തകനായ കാർലോ ആൻസലോട്ടിയുമായി അദ്ദേഹം ചിരിക്കുന്നത് കണ്ടപ്പോള്‍ എന്‍റെ എല്ലാ ക്ഷമയും നശിച്ചു.126 മിനുറ്റ് ചത്ത് കളിച്ച താരങ്ങളെ കളിയാക്കുന്ന പോലെ ആണ് അത്.ഞാന്‍ ഇത് അയാളോട് പറയുകയും ചെയ്തു.”ടൂഷല്‍ മത്സരശേഷമുള്ള പത്ര സമ്മേളനത്തില്‍ പറഞ്ഞു.






































