എക്സ്ട്രാ ടൈമില്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി റയല്‍
ചൊവ്വാഴ്ച രാത്രി സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ ചെൽസി രണ്ടിനെതിരെ മൂന്നു ഗോളിന് ജയം നേടിയെങ്കിലും അഗ്രിഗേറ്റ് സ്കോര്‍ 5 – 4 എന്ന നിലയില്‍ റയല്‍ സെമിയിലേക്ക് കടന്നു.തോറ്റെങ്കിലും തല ഉയര്‍ത്തി തന്നെ ആണ് ചെല്‍സി മടങ്ങുന്നത്.80 മിനുറ്റ് വരെ മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണം ചെല്‍സിയുടെ പക്കല്‍ ആയിരുന്നു.
മേസന് മൗണ്ട്,റുടിഗര്,ടിമോ വെര്‍ണര്‍ എന്നിവരുടെ ഗോളിന്റെ ബലത്തില്‍ ലീഡ് നേടിയ ചെല്‍സിയുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തത് 80 ആം മിനുട്ടിലെ റോഡ്രിഗോയുടെ ഗോളായിരുന്നു.അത് മൂലം മത്സരം എക്സ്ട്രാ ടൈമിലേക്ക് പോവുകയും 96 ആം മിനുട്ടില്‍ ബെന്‍സെമ നേടിയ ഗോള്‍ പിന്നീട് മത്സരഫലം നിര്‍ണയിക്കുകയും ചെയ്തു.അതിനു ശേഷം വീണ്ടും ഗോള്‍ നേടാന്‍ ചെല്‍സിക്ക് നിരവധി അവസരം ലഭിച്ചു എങ്കിലും നിര്‍ഭാഗ്യം അവരെ വിടാതെ പിന്തുടര്ന്നിരുന്നു.അത്ലറ്റിക്കോ മാഡ്രിഡ് – സിറ്റി മത്സരത്തിലെ വിജയിയെ ആയിരിക്കും റയല്‍ സെമിയില്‍ നേരിടാന്‍ പോകുന്നത്.






































