European Football Foot Ball Top News

വെസ്റ്റ് ഹാമിനെ അട്ടിമറിച്ച് ബ്രെന്‍റ്ഫോര്‍ഡ്

April 11, 2022

വെസ്റ്റ് ഹാമിനെ അട്ടിമറിച്ച് ബ്രെന്‍റ്ഫോര്‍ഡ്

ഞായറാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിനെ സ്വന്തം തട്ടകത്തിൽ 2-0ന് തോൽപ്പിച്ച് ബ്രെന്റ്‌ഫോർഡ് അവരുടെ തുടര്‍ച്ചയായ രണ്ടാം ജയം ആസ്വദിച്ചു.അഞ്ച് മത്സരങ്ങളിൽ നാലാമത്തെ വിജയവും അവരുടെ പ്രീമിയർ ലീഗിന്റെ നിലനിൽപ്പിന് ഉറപ്പുനൽകുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പും കൂടിയാണ് ബ്രെന്‍റ്ഫോര്‍ഡിന് ഇത്.കഴിഞ്ഞ ആഴ്‌ച ചാമ്പ്യൻസ് ലീഗ് ഹോൾഡർമാരായ ചെൽസിയേ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച് കൊണ്ട് ഫുട്ബോള്‍ ലോകത്തിനെ തന്നെ ഞെട്ടിച്ച ബ്രെന്‍റ്ഫോര്‍ഡ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത് ആണ്.

മത്സരത്തിന്‍റെ ഇരു ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍ ആയിരുന്നു.ഇവന്‍ ടോണി, ബ്രയാന്‍ മ്പേമോ എന്നിവര്‍ ആണ് സ്കോര്‍ ബോര്‍ഡില്‍ ഇടം പിടിച്ചത്.51 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുന്ന വെസ്റ്റ് ഹാമിന്റെ ആദ്യ നാലിൽ ഇടം നേടാനുള്ള വെസ്റ്റ് ഹാമിന്റെ പ്രതീക്ഷകൾക്ക് വന്‍ തിരിച്ചടിയാണ് ഈ തോല്‍വി.

Leave a comment