” ഈ സീസണില്‍ ബാഴ്സക്ക് ലക്ഷ്യം ഒന്നേയുള്ളൂ അത് യൂറോപ്പ ലീഗ് ” – ഫെറാന്‍ ടോറസ്
യൂറോപ്പ ലീഗ് കിരീടം നേടുകയെന്നത് ബാഴ്‌സയുടെ ലക്ഷ്യമാണെന്നും ട്രോഫിക്കായി എന്ത് ചെയ്യാനും മടിയില്ല എന്നും അദ്ദേഹം ഫ്രാങ്ക്ഫുട്ടുമായുള്ള മത്സരശേഷം പറഞ്ഞു.വ്യാഴാഴ്ച രാത്രി നടന്ന യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ കറ്റാലൻ സംഘം ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ സമനിലയില്‍ പിരിഞ്ഞിരുന്നു.66 ആം മിനുട്ടില്‍ ടോറസിന്റെ ഗോള്‍ ആണ് ബാഴ്സക്ക് രക്ഷ നല്‍കിയത്.
“ബാഴ്സയുടെ ഈ സീസണിലെ ഏറ്റവും വലിയ ലക്ഷ്യം എന്തെന്നാല്‍ യൂറോപ്പ നേടുക എന്നതാണ്. യുവേഫ നോക്കൌട്ട് മത്സരങ്ങള്‍ നമ്മുടെ ഇഷ്ട്ടത്തിനു നടക്കും എന്നില്ല,അതിനാല്‍ ഫ്രാങ്ക്ഫുട്ടിനെ പോലെ മികച്ച പ്രതിരോധം കാഴ്ചവയ്ക്കുന്ന ടീമിനെതിരെയും അതിജീവിക്കേണ്ടത് ഉണ്ട്.അവര്‍ക്കെതിരെ ബാഴ്സ നിലവില്‍ പിന്നില്‍ അല്ല,ഒപ്പം ആണ്,വിധി കാമ്പ് ന്യൂ തീരുമാനിക്കും.” മത്സരശേഷം നടന്ന പത്ര സമ്മേളനത്തില്‍ ഫെറാന്‍ പറഞ്ഞു.






































