Uncategorised

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ തോല്‍പ്പിച്ചത് ഞങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നു

April 6, 2022

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ തോല്‍പ്പിച്ചത് ഞങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നു

റയൽ മാഡ്രിഡുമായുള്ള ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി, കഴിഞ്ഞ സീസണിലെ മത്സരത്തിൽ ലോസ് ബ്ലാങ്കോസിനെ പുറത്താക്കിയതിൽ തങ്ങള്‍ ഏറെ പ്രചോദനം ഉള്‍കൊള്ളുന്നു എന്ന് അമേരിക്കന്‍ ചെല്‍സി താരം പുലിസിച്ച്.2021 ലെ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ 3-1 ന് തോൽപ്പിച്ച് ചെൽസി, മാഞ്ചസ്റ്റർ സിറ്റിക്കെതിരായ വിജയത്തോടെ ടൂർണമെന്റ് വിജയികള്‍ ആയി മാറിയിരുന്നു.

“ഇതൊരു ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഗെയിമാണ്, അത് എളുപ്പമായിരിക്കില്ല എന്നാല്‍ കഴിഞ്ഞ വർഷം ഞങ്ങൾക്ക് മികച്ച ഫോം കണ്ടെത്താന്‍ ആയി.ഈ വർഷവും അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.വാരാന്ത്യത്തിലെ കളി കഠിനമായിരുന്നു, പക്ഷേ വരാനിരിക്കുന്ന കഠിനമായ ഗെയിമുകൾക്ക് ഞങ്ങളെ തയ്യാറാക്കാൻ ആവശ്യമായ ഊര്‍ജം നല്‍കാന്‍ ഈ മത്സരത്തിനു കഴിയും.”പുലിസിച്ച് വെളിപ്പെടുത്തി.ചെൽസി ക്യാപ്റ്റൻ സീസർ അസ്പിലിക്യൂറ്റയുടെ മനോഭാവം തങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം പകരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a comment