European Football Foot Ball Top News

പ്രത്യേക അവസരങ്ങളിൽ പ്രത്യേക പ്രകടനങ്ങൾ നടത്താൻ റയൽ മാഡ്രിഡിന് കഴിയും എന്ന് ടുച്ചല്‍

April 6, 2022

പ്രത്യേക അവസരങ്ങളിൽ പ്രത്യേക പ്രകടനങ്ങൾ നടത്താൻ റയൽ മാഡ്രിഡിന് കഴിയും എന്ന് ടുച്ചല്‍

ചെൽസിയുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിന് മുന്നോടിയായി, റയൽ മാഡ്രിഡിന്റെ മികച്ച പ്രകടനത്തെക്കുറിച്ച് അറിയാം എന്ന്  തോമസ് ടുച്ചൽ.റയൽ മാഡ്രിഡ് 16-ാം റൗണ്ടിൽ പാരീസ് സെന്റ്-ജർമ്മനെതിരെ അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയത് തന്നെ ഇതിനുള്ള വലിയ തെളിവ്.

 

“അവർ മൂന്ന് തവണ തുടർച്ചയായി ഈ മത്സരത്തിൽ വിജയിച്ചു, ഇത് വിജയിക്കാൻ അവിശ്വസനീയമാംവിധം കഠിനമായ ടൂർണമെന്റാണ്.ഏതാണ്ട് സമാനമായ ഒരു സ്ക്വാഡിനെ വച്ചാണ് അവര്‍ ഇത്രയും കാലം ഇത് തുടര്‍ന്നത് എന്ന് ആലോചിക്കാനേ വയ്യ.റയലിനെ പോലെ ഇത്രക്ക്  അനുഭവവും കഴിവും നിലവാരവും ഉള്ള ടീമുകൾക്ക് പ്രത്യേക അവസരങ്ങളിൽ പ്രത്യേക പ്രകടനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നുള്ള ബോധം ഞങ്ങള്‍ക്ക് നന്നായിട്ടുണ്ട്.” മത്സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്ത‍ സമ്മേളനത്തില്‍ ടുച്ചല്‍ വെളിപ്പെടുത്തി.

Leave a comment