മെസ്സി അര്‍ജന്റ്റീനയില്‍ തുടരാന്‍ യോഗ്യന്‍ അല്ല എന്ന് മുന്‍ പോളിഷ് സാങ്കേതിക ഡയറക്ടർ ആന്റണി പിച്നിചെക്
ഖത്തറിലെ വേള്‍ഡ് കപ്പ് മത്സരത്തില്‍ അര്‍ജന്റ്റീനക്ക് വേണ്ടി മെസ്സി കളിക്കുമോ എന്ന കാര്യം പോലും സംശയം ആണ് എന്ന് പോളിഷ് ദേശീയ ടീമിന്റെ മുന്‍ സാങ്കേതിക ഡയറക്ടർ ആയ ആന്റണി പിച്നിചെക്.34 കാരനായ ഫോർവേഡിന്റെ ഭീഷണിയെക്കുറിച്ച് പീച്ച്നിസെക്കിനോട് ചോദിച്ചപ്പോള്‍ ആണ് അദ്ദേഹം തന്റെ മനസ്സില്‍ ഉള്ളത് പറഞ്ഞത്.ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് സി പോരാട്ടത്തില്‍ അർജന്റീനയ്ക്കെതിരെ പോളണ്ട് കളിച്ചേക്കും.
“പാരീസ് സെന്റ് ജെർമെയ്നിന്റെ മത്സരങ്ങള്‍ കണ്ടാല്‍ നമുക്ക് തന്നെ മനസിലാകും അദ്ദേഹം ആ പഴയ മെസ്സി അല്ല എന്ന്.ഇപ്പോഴത്തെ നില കണക്കിലെടുത്ത് അദ്ദേഹത്തെ ബെഞ്ചിൽ ഇരുത്താൻ സാധ്യതയുണ്ട്. സ്വീഡനൊപ്പം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെപ്പോലെ ഒരു റോള്‍ ആണ് മെസ്സിക്ക് നല്ലത്.അവസാന 15-20 മിനിറ്റ് കളിക്കാനുള്ള ഒരു റിസര്‍വ്ഡ് താരം.” നേറ്റ്മാറ്റിനോട് സംസാരിക്കവേ ആന്റണി പിച്നിചെക് പറഞ്ഞു.






































