ആഴ്സണലിന് ക്രിസ്റ്റല്‍ ഷോക്ക് !!!!!
ഈ സീസണിൽ ആദ്യ നാല് പ്രീമിയർ ലീഗ് ഫിനിഷിംഗ് നേടാമെന്ന ആഴ്സണലിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി.ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി ആഴ്സണല്‍ ക്രിസ്റ്റല്‍ പാലസിനെതിരെ ഏറ്റുവാങ്ങി.ഞായറാഴ്ച ന്യൂകാസിൽ യുണൈറ്റഡിനെതിരെ ടോട്ടൻഹാം ഹോട്സ്പറിന്റെ ഹോം ജയം മൂലം നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് അവരാണ്.ഒരു മത്സരം കുറവ് കളിച്ച ആഴ്സണല്‍ അഞ്ചാം സ്ഥാനത്തും.
ജോക്കിം ആൻഡേഴ്സന്റെ ഫ്രീ-കിക്ക് മുതലെടുത്ത മാറ്റെറ്റ ഈ സീസണിലെ തന്റെ നാലാം ലീഗ് ഗോള്‍ നേടി.എട്ട് മിനിറ്റുകൾക്ക് ശേഷം, സെന്റർ ബാക്ക് ആൻഡേഴ്സൺ വീണ്ടും നല്കിയ പാസില്‍ ജോര്ഡന് ആയൂ പാലസിന് വേണ്ടി രണ്ടാം ഗോള്‍ നേടി.ആദ്യ പകുതിയിൽ ആഴ്സണലിന് ശ്രദ്ധേയമായ ഒരു ഓപ്പണിംഗ് സൃഷ്ടിക്കാൻ കഴിഞ്ഞില്ല.74 ആം മിനുട്ടില്‍ വില്‍ഫ്രഡ് സാഹയുടെ പെനാല്‍ട്ടിയും കൂടി അക്കൌണ്ടില്‍ കേറിയതോടെ തിരിച്ചുവരവിനുള്ള എല്ലാ സാധ്യതകളും ആഴ്സണലിന് മുന്നില്‍ കൊട്ടിയടച്ചു.





































