ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് കൊണ്ട് അറ്റ്ലാന്‍റ്റക്കെതിരെ നാപോളി
ഞായറാഴ്‌ച ഉച്ചതിരിഞ്ഞ് സീരി എയില്‍ അറ്റലാന്റ ബിസി ആതിഥേയരായ നാപ്പോളിയുമായി ഗെവിസ് സ്റ്റേഡിയത്തിൽ മത്സരിക്കും.ലീഗ് ലീഡർമാരായ മിലാനേക്കാൾ മൂന്ന് പോയിന്റ് പിന്നിലാണ് നാപോളി എങ്കില്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് ആണ് അറ്റ്ലാന്റ.ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മത്സരം.
നവംബറിനും ഡിസംബറിനുമിടയിൽ തുടർച്ചയായി ആറ് സീരി എ വിജയങ്ങൾ നേടിയ ശേഷം, അറ്റലാന്റ അവരുടെ അവസാന 12 ലീഗ് മത്സരങ്ങളിൽ മൂന്നു വിജയം മാത്രമേ നേടിയിട്ടുള്ളൂ. തൊട്ട് പിന്നില്‍ റോമയും ഫിയോരേന്റീനയും ഭീഷണി മുഴക്കുമ്പോള്‍ എത്രയും പെട്ടെന്ന് ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അറ്റ്ലാന്റക്ക് അത്യന്താപേക്ഷിതം ആണ്.ഒന്നാം സ്ഥാനത്ത് ഉള്ള എസി മിലാനുമായി വെറും മൂന്നു പോയിന്‍റ് മാത്രം പിന്നില്‍ ആയ നാപോളി പിടി മുറുക്കാനുള്ള തിരക്കില്‍ ആണ്.ഇന്നത്തെ വിജയം താല്‍ക്കാലികമായെങ്കിലും അവരെ ഒന്നാം സ്ഥാനത്ത് എത്തിക്കും.സ്റ്റാര്‍ സ്ട്രൈക്കര്‍ വിക്ടര്‍ ഒസിം ഹെനിന്‍റെ ടോപ് ഫോം അവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.






































