മുന്‍ ചെല്‍സി താരത്തിന് വേണ്ടി പണപ്പെട്ടി തകര്‍ക്കാന്‍ യുണൈറ്റഡ്
കഴിഞ്ഞ വേനൽക്കാലത്ത് ചെൽസിയിൽ നിന്ന് റോമയ്‌ക്കായി സൈൻ ചെയ്‌തതിനുശേഷം ടാമി എബ്രഹാം അസാധാരണ ഫോമിലാണ്.താരത്തിന്‍റെ ഫോം അദ്ദേഹത്തെ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവുമായി ബന്ധിപ്പിക്കുന്ന ഊഹാപോഹങ്ങൾക്ക് കാരണമായി.സീസണിന്റെ തുടക്കത്തിൽ £34 മില്യൺ മൂല്യമുള്ള ഒരു ഇടപാടിൽ എബ്രഹാം സീരി എ യിലേക്ക് മാറിയിരുന്നു.ജോസ് മൗറീഞ്ഞോയുടെ ശിക്ഷണത്തിൽ അദ്ദേഹം നിരാശനായില്ല. തന്റെ ആദ്യ ഇറ്റാലിയന്‍ കാമ്പെയ്‌നിൽ ഇതുവരെ 15 ടോപ്പ്-ഫ്ലൈറ്റ് ഗോളുകളോടെ, 24-കാരൻ ലീഗിലെ ചര്‍ച്ചാവിഷയം ആയി മാറി.
കോറിയർ ഡെല്ല സെറ പറയുന്നതനുസരിച്ച്,അബ്രഹാമിന്റെ സേവനത്തിനു വേണ്ടി യുണൈറ്റഡ് പണം വാരിയെറിയാന്‍ തയ്യാറാണ്.76 മില്യൺ പൗണ്ട് ട്രാൻസ്ഫർ ഫീസായി നൽകാൻ അവർ തയ്യാറാണെന്നും എന്നാൽ ബദ്ധവൈരികളായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് അവർക്ക് മത്സരം നേരിടേണ്ടിവരുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.






































