സാന്റി കാസോര്‍ള പോയത് ഓസിലിനെ ഏറെ വിഷമിപ്പിച്ചു എന്ന് താരത്തിന്റെ ഏജന്റ്റ്
സാന്റി കസോർല ക്ലബ്ബിൽ നിന്ന് വിടവാങ്ങിയത് മേസൂട്ട് ഓസിലിനെ വലിയ രീതിയില്‍ ഉള്ള വിഷാധത്തിലേക്ക് തള്ളി വിട്ടെന്ന് താരത്തിന്‍റെ ഏജന്റ്റ്.സ്പാനിഷ് താരം സാന്റി കസോര്‍ള ഗണ്ണേഴ്‌സിനെ വിട്ട് വിയാറിയലിലേക്ക് വിടുന്നതിന് മുമ്പ് ഓസിലുമായി ആഴ്‌സണലിൽ അഞ്ച് വർഷം ഒരുമിച്ച് ചെലവഴിച്ചു. എഎഫ്‌ടിവിയോട് സംസാരിച്ച ഓസിലിന്റെ ഏജന്റ് എർകുട്ട് സോഗട്ട്, കാസോർലയുടെ വിടവാങ്ങലാണ് ക്ലബ്ബിൽ ഓസിലിന്റെ പതനത്തിനു പ്രധാന കാരണം എന്നും വെളിപ്പെടുത്തി.
“ഓസിലിനെ പോലെ ഒരു ബുദ്ധിമാന്‍ ആയ പത്താം നമ്പര്‍ താരത്തിനു മുന്നില്‍ നല്ലൊരു സ്ട്രൈക്കരെയും പിന്നില്‍ നല്ല ഒരു ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറേയും ആവശ്യമുണ്ട്.കൂടാതെ അദ്ദേഹം ടെക്നിക്കല്‍ ആയ താരങ്ങളോട് കളിക്കാന്‍ ഇഷ്ട്ടപ്പെടുന്നു.കസോര്‍ള ഉള്ളപ്പോള്‍ ഓസിലിന്റെ പിന്നില്‍ ഉള്ള കാര്യം ശ്രദ്ധിക്കേണ്ടി വന്നിരുന്നില്ല.കാസോര്‍ള പോയത് മുതല്‍ ഓസിലിന്റെ കളിയിലും മങ്ങല്‍ വരാന്‍ തുടങ്ങി. ”






































