Foot Ball Top News

ഇക്വഡോറിനെതിരെ അര്‍ജന്‍റ്റീനക്ക് സമനില ; തോല്‍വിയറിയാതെ 31 മത്സരങ്ങള്‍

March 30, 2022

ഇക്വഡോറിനെതിരെ അര്‍ജന്‍റ്റീനക്ക് സമനില ; തോല്‍വിയറിയാതെ 31 മത്സരങ്ങള്‍

ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന, തങ്ങളുടെ അവസാനത്തെ കോണ്മിബോള്‍  2022 FIFA ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ 1-1 സമനിലയിൽ പിരിഞ്ഞപ്പോള്‍ 31 മത്സരങ്ങളുടെ തോല്‍വി അറിയാത്ത മുന്നേറ്റം അവര്‍ പൂര്‍ത്തിയാക്കി.

24-ാം മിനിറ്റിൽ അര്‍ജന്‍റ്റീനയായിരുന്നു സ്കോര്‍ ബോര്‍ഡില്‍ ആദ്യ ഇടം പിടിച്ചത്.അര്‍ജന്‍ട്ടീനക്ക് വേണ്ടി  ജൂലിയൻ അൽവാരസ് തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി.രണ്ടാം പകുതിയില്‍  ഇക്വഡോർ ആവേശകരമായ പ്രകടനം തുടരുകയും പന്ത് കൈവശം വച്ച് കൃത്യമായ ഇടവേളകളില്‍ ആക്രമണം തുടരുകയും ചെയ്തു.അവരുടെ പരിശ്രമത്തിനു ഫലം വന്നത്  93 ആം മിനുട്ടില്‍ ആയിരുന്നു.ലഭിച്ച പെനാല്‍ട്ടി  എന്നെര്‍ വലന്‍സിയ വലയിലേക്ക് പായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഷോട്ട് ജെറോണിമോ റുല്ലി മികച്ച രീതിയിൽ സേവ് ചെയ്തു, എന്നിരുന്നാലും, റീബൗണ്ട് ഗോളാക്കി മാറ്റി അദ്ദേഹം  ഇക്വഡോറിന് വേണ്ടി വിലപ്പെട്ട ഒരു പോയിന്റ്‌ നേടി കൊടുത്തു.

Leave a comment