European Football Foot Ball Top News

ഖത്തര്‍ വേള്‍ഡ് കപ്പ്‌ ടിക്കറ്റ്‌ ബുക്ക് ചെയ്ത് പോളണ്ട്

March 30, 2022

ഖത്തര്‍ വേള്‍ഡ് കപ്പ്‌ ടിക്കറ്റ്‌ ബുക്ക് ചെയ്ത് പോളണ്ട്

ചൊവ്വാഴ്ച രാത്രി നടന്ന യുവേഫ ലോകകപ്പ് പ്ലേഓഫിൽ പോളണ്ട് സ്വീഡനെ 2-0 ന് സിലേഷ്യൻ സ്റ്റേഡിയത്തിൽ തോൽപ്പിച്ച് ഖത്തര്‍ വേള്‍ഡ് കപ്പില്‍ ഇടം നേടി.ഗ്രെസെഗോർസ് ക്രിചോവിയാക്കിനെ ജെസ്‌പർ കാൾസ്‌ട്രോം ഫൗൾ ചെയ്‌തതിനെത്തുടർന്ന് 49-ാം മിനിറ്റിൽ പെനാൽറ്റി നേടി റോബർട്ട് ലെവൻഡോവ്‌സ്‌കി ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.

സമനില ഗോളിനായി സ്വീഡൻ തുടര്‍ച്ചയായ നീക്കങ്ങള്‍ നടത്തി കൊണ്ടിരുന്നു.യുവാക്കളുടെ ആക്രമണ വീര്യത്തോടെ പൊരുതിയ സ്വീഡനെ പിടിച്ചു നിര്‍ത്തിയത് ലെവൻഡോവ്‌സ്‌കിയുടെയും കൂട്ടാളികളുടെയും അനുഭവസമ്പത് മൂലം ആണ്.72ആം മിനുട്ടില്‍  പിയോട്ടർ സീലിൻസ്‌കി നേടിയ ഗോളോടെ ലീഡ് ഇരട്ടിയാക്കിയ പോളണ്ട് വേള്‍ഡ് കപ്പ്‌ ടിക്കറ്റ്‌ ഉറപ്പാക്കി.അവസാന 10 മിനിറ്റിനുള്ളിൽ സ്വീഡൻസ് റെക്കോർഡ് ഗോൾ സ്‌കോറർ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ ബെഞ്ചിൽ നിന്ന് ഇറക്കി എങ്കിലും കാര്യം ഒന്നും തന്നെ ഉണ്ടായില്ല.

Leave a comment