ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; സലയുടെ പകരക്കാരനെ തപ്പി ലിവര്‍പൂള്‍
ബയേർ ലെവർകൂസൻ വിങ്ങർ മൂസ ഡയബിയെ വാങ്ങാന്‍ ലിവർപൂൾ ആലോചിക്കുന്നതായി റിപ്പോർട്ട്.2019 ലെ വേനൽക്കാലത്ത് 15 മില്യൺ യൂറോയുടെ ഇടപാടിൽ പാരീസ് സെന്റ് ജെർമെയ്‌നിൽ (പിഎസ്‌ജി) നിന്ന് ജർമ്മൻ ക്ലബ്ബിലേക്ക് 22-കാരൻ മാറിയിരുന്നു.ഈ സീസണിൽ ബുണ്ടസ്‌ലിഗ വമ്പന്മാർക്ക് വേണ്ടി മികച്ച ഫോമിലാണ് അദ്ദേഹം, 25 ലീഗ് മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും ഏഴ് അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.
മുഹമ്മദ് സലായുടെ പകരക്കാരനായി ആണ് ലിവര്‍പൂള്‍ ഡയബിയെ കാണുന്നത്. ആൻഫീൽഡിലെ സലായുടെ ഭാവി അനിശ്ചിതത്വത്തിൽ ആയത് മൂലം ഫോർവേഡുകളെ തപ്പി ഇറങ്ങിയിരിക്കുകയാണ് ലിവര്‍പൂള്‍.ഇസ്മായില സാർ, ഔസ്മാൻ ഡെംബെലെ എന്നിവരുൾപ്പെടെ നിരവധി കളിക്കാരുടെ വാര്‍ത്തകള്‍ ലിവര്‍പൂള്‍ ഫോളോ ചെയ്യുന്നുണ്ട്.ബയർ ലെവർകുസനുമായുള്ള കരാറിൽ ഡയബിക്ക് മൂന്ന് വർഷം ശേഷിക്കുന്നു.മേൽപ്പറഞ്ഞ റിപ്പോർട്ട് അനുസരിച്ച്, ലിവർപൂളിന് താരത്തിന്‍റെ ട്രാന്‍സഫര്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം 60 ദശലക്ഷം യൂറോ നൽകേണ്ടി വരും.






































