European Football Foot Ball Top News

എട്ടോള്ളം കളിക്കാരെ ഈ സമ്മറില്‍ ബാഴ്സ പുറത്താക്കും

March 28, 2022

എട്ടോള്ളം കളിക്കാരെ ഈ സമ്മറില്‍ ബാഴ്സ പുറത്താക്കും

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എട്ട് കളിക്കാരുമായി വേർപിരിയുന്നത് ബാഴ്‌സലോണ പരിഗണിക്കുമെന്ന് റിപ്പോർട്ട്.സാവിയുടെ വരവിനുശേഷം കറ്റാലൻ ഭീമന്മാർക്ക് ഒരു ലക്ഷ്യബോധം വന്നിട്ടുണ്ട്.ജനുവരിയിലെ ആഡമ ട്രോറെ, ഫെറാൻ ടോറസ്, പിയറി-എമെറിക് ഔബമേയാങ് എന്നിവരുടെ വരവ് ടീമിന്‍റെ പ്രകടനം അടിമുടി മാറ്റിമറച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ട്രോഫികൾക്കായി വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ള ഒരു ടീമിനെ ഒരുക്കാനുള്ള തിരക്കില്‍ ആണ് സാവിയും  ക്ലബ് അധികൃതരും.

നെറ്റോ, സെർജി റോബർട്ടോ, ക്ലെമന്റ് ലെങ്‌ലെറ്റ്, സാമുവൽ ഉംറ്റിറ്റി, ഓസ്‌കാർ മിങ്‌ഗ്യൂസ, റിക്വി പ്യൂഗ്, മാർട്ടിൻ ബ്രൈത്ത്‌വെയ്‌റ്റ്, ലുക്ക് ഡി ജോംഗ് എന്നിവരെല്ലാം ആ പട്ടികയിൽ ഇടംപിടിച്ചതായി പറയപ്പെടുന്നു.ബാഴ്‌സലോണ ദീർഘകാല ഓപ്ഷനായി കാണുന്നുണ്ടോ എന്നതിനെ ആശ്രയിച്ച്, 2023-ൽ കരാർ കാലഹരണപ്പെടുന്ന മെംഫിസ് ഡിപേയും ആ പട്ടികയിൽ ഇടംപിടിച്ചേക്കാം.

Leave a comment