“ബെന്‍ഫിക്കയേ വില കുറച്ച് കാണരുത് ” – ക്ലോപ്പിന് മുന്നറിയിപ്പ് നല്കി മുന്‍ ലിവര്‍പൂള്‍ താരം
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ എതിരാളികളായ ബെൻഫിക്കയെ നിസ്സാരമായി കാണുന്നതിനെതിരെ ലിവർപൂൾ ഇതിഹാസം ഇയാൻ റഷ് റെഡ്സിനും ക്ലോപ്പിനും മുന്നറിയിപ്പ് നൽകി.എല്ലാവരും കരുതുന്നത് ലിവര്‍പൂളിനു സെമി ഫൈനലില്‍ എത്തുന്നത് ഇനി എളുപ്പം ആയിരിക്കുമെന്ന് ആണ്.എന്നിരുന്നാലും, പോർച്ചുഗീസ് ഭീമന്മാരെ വിലകുറച്ച് കാണുന്നതിൽ ഇയാന്‍ റഷിനു വലിയ അഭിപ്രായവിത്യാസം ഉണ്ട്.

“പോർച്ചുഗീസ് ലിവർപൂളിനെ പോലെയാണ് ബെൻഫിക്ക. അവർ വളരെ പ്രശസ്തരും 1961ലും 1962ലും തുടർച്ചയായി നേടിയ യൂറോപ്യൻ കപ്പുകളും നേടിയിട്ട് ഉണ്ട്.ഈ സീസണിൽ അവർ ലീഗിൽ അത്ര മികച്ച പ്രകടനം നടത്തുന്നില്ലെങ്കിലും യൂറോപ്യൻ ട്രോഫിയില്‍ അവര്‍ വളരെ മികച്ച കളി കാഴ്ചവച്ചു.”അദ്ദേഹം തന്റെ അഭിപ്രായം പങ്കു വച്ചു.2005 ലെ റെഡ്സിന്റെ ചാമ്പ്യൻസ് ലീഗ് വിജയം ആണ് ബെൻഫിക്കയ്ക്ക് പ്രചോദനം ലഭിക്കുന്നതെന്നും റഷ് കരുതുന്നതായി വെളിപ്പെടുത്തി.