IPL 2022 ഇന്ന് കൊടിയേറും ; സിഎസ്ക്കെയോട് പ്രതികാരം ചെയ്യാന്‍ കൊല്‍ക്കത്ത
ഈ വർഷം ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും, ഇത് കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ ആവർത്തനമായിരിക്കും.കഴിഞ്ഞ വർഷം ഫൈനലിൽ തോറ്റതിന് മറുപടി നല്‍കാനുള്ള അവസരം ആണ് കെകെആറിന് ലഭിച്ചിട്ടുള്ളത്.

വിദേശ കളിക്കാർ വൈകി എത്തുന്നത് ഇരു ടീമുകളെയും ചെറുതായി ബാധിച്ചിട്ടുണ്ട്, കൂടാതെ ആദ്യ മത്സരത്തിൽ സിഎസ്കെയ്ക്ക് മൊയീൻ അലിയുടെ സേവനം ഉണ്ടായിരിക്കില്ല.വാങ്കഡെ പിച്ച് വിക്കറ്റിൽ സീമർമാർക്ക് പിന്തുണ ലഭിക്കാന്‍ ആണ് സാധ്യത.ഇരുവശത്തും ചില അസാധാരണ പവർ ഹിറ്റർമാർ ഉള്ളതിനാല്‍ ഒരു റൺ വിരുന്ന് പ്രതീക്ഷിക്കാം.ടോസ് നേടുന്ന ക്യാപ്റ്റൻ ഈ വിക്കറ്റിൽ ആദ്യം ബൗൾ ചെയ്യാനാണ് സാധ്യത.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.