European Football Foot Ball Top News

യുവ ബ്രസീലിയന്‍ വിങ്ങര്‍ ബാഴ്സയുടെ സൂക്ഷ്മ നിരീക്ഷണത്തില്‍

March 23, 2022

യുവ ബ്രസീലിയന്‍ വിങ്ങര്‍ ബാഴ്സയുടെ സൂക്ഷ്മ നിരീക്ഷണത്തില്‍

സമ്മർ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ലീഡ്‌സ് യുണൈറ്റഡ് ഫോര്‍വേഡ് ആയ  റാഫിഞ്ഞയുടെ ഏജന്റുമായി ബാഴ്‌സലോണ ബന്ധപ്പെട്ടതായി റിപ്പോർട്ട്.ഈ കാലയളവിൽ 27 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നേടിയ താരത്തിനെ ഉസ്മാന്‍ ഡെംബെലെ പകരം റൈറ്റ് വിങ്ങില്‍ നിയോഗിക്കാന്‍ ആണത്രേ ബാഴ്സ ശ്രമിക്കുന്നത്.

ചെൽസി, ലിവർപൂൾ, ബയേൺ മ്യൂണിക്ക് എന്നിവരും താരത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ കാണിക്കുന്നുണ്ട്.എന്നാല്‍ ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, 25-കാരനെ സൈൻ ചെയ്യുന്നതിൽ ബാഴ്‌സലോണയാണ് ഏറെ മുന്നില്‍.മുൻ റെന്നസ് താരം ലീഡ്സിനായി 59 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 12 അസിസ്റ്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ COVID-19 കാരണം 2022 മാർച്ചിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്ന് പിന്മാറാൻ നിർബന്ധിതനായി.ക്ലബുമായുള്ള  റാഫിഞ്ഞയുടെ കരാർ 2023-24 സീസണിന്റെ അവസാനത്തോടെ അവസാനിക്കും.

 

 

 

Leave a comment