European Football Foot Ball Top News

ലോകം ഇന്ന് രണ്ടു തട്ടില്‍ ; സൂപ്പര്‍ സണ്‍‌ഡേയില്‍ എല്‍ ക്ലാസിക്കോ

March 20, 2022

ലോകം ഇന്ന് രണ്ടു തട്ടില്‍ ; സൂപ്പര്‍ സണ്‍‌ഡേയില്‍ എല്‍ ക്ലാസിക്കോ

ലാ ലിഗ ലീഡർമാർ റയൽ മാഡ്രിഡ് നാലാം  സ്ഥാനക്കാരായ ബാഴ്‌സലോണയെ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ സീസണിലെ മൂന്നാം എല്‍ ക്ലാസിക്കോ അരഞ്ഞേറും.റയൽ മാഡ്രിഡിന് നിലവിൽ ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള സെവിയ്യയേക്കാൾ 10 പോയിന്റ് ലീഡ് ഉള്ളതിനാല്‍ ഈ മത്സരഫലം എന്തായാലും റയലിന്റെ ലാലിഗ കിരീട മോഹങ്ങളേ അത് ബാധിക്കില്ല.

എന്നാല്‍ നാലാമത് നില്‍ക്കുന്ന ബാഴ്സക്ക് തോല്‍വി നേരിട്ടാല്‍ ടോപ്‌ ഫോറില്‍ നിലനില്‍ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം ആകും.കൂടാതെ സാവി വന്നതിനു ശേഷം ആദ്യ എല്‍ ക്ലാസിക്കോ തന്നെ പരാജയപ്പെടുകയും അതിലുമുപരി കഴിഞ്ഞ അഞ്ചു എല്‍ ക്ലാസിക്കോയും തോല്‍വി നേരിട്ട ബാഴ്സക്ക് ഈ മത്സരത്തില്‍  ഒരു സമനിലയോ അല്ലെങ്കില്‍ ഒരു ജയമോ അനിവാര്യമാണ്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment