ആദ്യ നാലില്‍ എത്താനുള്ള പോരാട്ടത്തില്‍ ടോട്ടന്‍ഹാമും വെസ്റ്റ് ഹാമും നേര്‍ക്കുനേര്‍
ലണ്ടൻ ഡെർബിക്കായി ടോട്ടൻഹാം ഹോട്‌സ്‌പർ പ്രാദേശിക എതിരാളികളായ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നു.മിഡ്‌വീക്കിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരെ ടോട്ടന്‍ഹാം എതിരില്ലാത്ത രണ്ടു ഗോളിന് വിജയം നേടിയപ്പോള്‍ അതേസമയം വെസ്റ്റ് ഹാം യൂറോപ്പ ലീഗില്‍ സേവിയ്യയെ പുറത്താക്കി ഹാമേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ദിനത്തിന് സാക്ഷിയായി.ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം.
ലീഗില്‍ നാലാം സ്ഥാനം ലക്ഷ്യം വച്ച് കൊണ്ട് തന്നെയാണ് ഇരു ടീമുകളും മത്സരത്തിനു ഇറങ്ങുന്നത്.അതിനാല്‍ ഇത് യൂറോപ്പിലെ ചൂടേറിയ പോരാട്ടങ്ങളില്‍ ഒന്ന് തന്നെ ആകും.ആറും ഏഴും സ്ഥാനത്തുള്ള ഇരു ടീമുകളില്‍ ഇന്ന് ആര് തന്നെ ജയം നേടിയാലും അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡിനെ പിന്നില്‍ ആക്കാന്‍ കഴിഞ്ഞേക്കും.






































