European Football Foot Ball Top News

ഒരു ഗോളില്‍ കടിച്ചു തൂങ്ങി എസി മിലാന്‍ വിജയം

March 20, 2022

ഒരു ഗോളില്‍ കടിച്ചു തൂങ്ങി എസി മിലാന്‍ വിജയം

ശനിയാഴ്ച കാഗ്ലിയാരിയിൽ നടന്ന മത്സരത്തിൽ ഇസ്മായേൽ ബെന്നസറിന്റെ മിന്നുന്ന സ്‌ട്രൈക്ക് എസി മിലാന് ഒരു ഗോളിന്‍റെ വിജയം നേടി കൊടുത്തു.വിജയത്തോടെ സ്റ്റെഫാനോ പിയോളിയുടെ ടീം സീരി എയിൽ മൂന്ന് പോയിന്റ് ലീഡ് നിലനിർത്തി.ശനിയാഴ്ച നേരത്തെ ഉഡിനീസിനെതിരെ രണ്ടാം സ്ഥാനക്കാരായ നാപ്പോളിയുടെ തിരിച്ചുവരവ് വിജയം മിലാന് വലിയ സമ്മര്‍ദം ആണ് ഉണ്ടാക്കിയത്.

ആദ്യ പകുതിയില്‍ ആണെങ്കില്‍ ലീഡ് നേടാനുള്ള പല അവസരങ്ങളും എസി മിലാന്‍ തുലക്കുകയും ചെയതപ്പോള്‍ മത്സരം കൈവിട്ടെന്നു തോന്നിച്ചിരുന്നു.സന്ദർശകർക്ക് 59-ാം മിനിറ്റില്‍ ആണ് ലീഡ് നേടാന്‍ ആയത്.പിന്നീട് വിജയകരമായി ലീഡ് നിലനിര്‍ത്തുന്നതില്‍ എസി മിലാന്‍ ലക്ഷ്യം കണ്ടു.ലിയോനാർഡോ പാവോലെറ്റിയുടെ  ഹെഡർ എസി മിലാന്‍ കാമ്പില്‍ ഭീതി ഉണര്‍ത്തി എങ്കിലും ഭാഗ്യം ഇത്തവണ അവരുടെ ഒപ്പം ആയിരുന്നു.

Leave a comment