മറ്റൊരു ഒസിംഹെൻ ഡബിൾ നാപോളിയുടെ മുഖം രക്ഷിച്ചു
വിക്ടർ ഒസിംഹെന്റെ തുടർച്ചയായ രണ്ടാം ഇരട്ട ഗോളുകൾ, ശനിയാഴ്ച ഉഡിനീസിനെതിരെ നാപോളിക്ക് 2-1ന്റെ തിരിച്ചുവരവ് വിജയം നേടിക്കൊടുത്തു.ജനുവരി അവസാനം മുതൽ ഫെബ്രുവരി ആദ്യം വരെ ആദ്യമായി ബാക്ക്-ടു-ബാക്ക് ലീഗ് വിജയിക്കാൻ പാടുപ്പെടുന്ന നപോളിയെ വെട്ടില്‍ ആക്കി 22-ാം മിനിറ്റിൽ ജെറാർഡ് ഡ്യൂലോഫ്യൂ ഗോള്‍ നേടി.
രണ്ടാം പകുതിയിൽ ആതിഥേയർ തങ്ങളുടെ കളിയുടെ ഗിയര്‍ മാറ്റി.ഇടവേള കഴിഞ്ഞ് ഏഴു മിനിറ്റിനുശേഷം മത്സരം സമനിലയിലാക്കാനുള്ള ബുള്ളറ്റ് ഹെഡറായിരുന്നു ഒസിംഹെന്റെ ആദ്യത്തേത്.11 മിനിറ്റിനുശേഷം വീണ്ടും താരം സ്കോര്‍ ചെയ്തതോടെ നാപോളി ലീഡ് പിടിച്ചു.ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ സമനില നേടാമെന്ന ഉഡിനീസിന്റെ പ്രതീക്ഷകൾ 82 ആം മിനുട്ടില്‍ പാബ്ലോ മാരിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ നഷ്ട്ടപ്പെട്ടു.






































