ലിവര്‍പൂളിനോടുള്ള തോല്‍വി മറന്നു മുന്നേറാന്‍ ആഴ്സണല്‍
ശനിയാഴ്ചത്തെ പ്രീമിയർ ലീഗ് കിക്കോഫിന് വില്ല പാർക്കിലേക്ക് ആസ്റ്റൺ വില്ല സ്വാഗതം ചെയ്യുമ്പോൾ, ആഴ്‌സണൽ അവരുടെ ടോപ് ഫോര്‍ സ്ഥാനം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടും.കഴിഞ്ഞ വാരാന്ത്യത്തിൽ സ്റ്റീവൻ ജെറാർഡിന്റെ ടീം വെസ്റ്റ് ഹാം യുണൈറ്റഡിനോട് 2-1 ന് പരാജയപ്പെട്ടപ്പോൾ മിഡ്‌വീക്കിൽ ഗണ്ണേഴ്‌സ് ലിവർപൂളിനോട് 2-0 ന് തോറ്റിരുന്നു.വൈകീട്ട് ഇന്ത്യന്‍ സമയം ആറു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡിനെക്കാള്‍ ഒരു പോയിന്‍റ് മാത്രം മുകളില്‍ ആണ് ആഴ്സണല്‍.കൈയ്യില്‍ രണ്ടു കളി ഉള്ളത് ആര്‍ട്ടേട്ടക്ക് ഏറെ ആശ്വാസം പകരുന്നു.ലിവര്‍പൂളിനോട് ഏറ്റ തോല്‍വി ആഴ്സണലിന് ഒരു തിരിച്ചടി തന്നെ ആയിരുന്നു.ആദ്യ പകുതി വരെ മാത്രമേ ലിവര്‍പൂളിനെ പിടിച്ചുകെട്ടാന്‍ ആഴ്സണലിന് കഴിഞ്ഞുള്ളു.കൂടാതെ തുടര്‍ മത്സരങ്ങള്‍ ,മൂലം തന്‍റെ കാമ്പില്‍ ഉള്ള കളിക്കാര്‍ ഏറെ ക്ഷീണിതര്‍ ആണെന്നും ആര്‍ട്ടേട്ട പരാതിപ്പെട്ടിരുന്നു.






































