അന്റോണിയോ റൂഡിഗറിനായുള്ള മത്സരത്തിൽ യുവന്റസ് മുന്നിൽ
ബ്ലൂസ് ഡിഫൻഡർ അന്റോണിയോ റൂഡിഗറിനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ യുവന്റസ് ഏറെ മുന്നില്‍.ജർമ്മൻ ഡിഫൻഡറുടെ നിലവിലെ കരാർ സീസണിന്റെ അവസാനത്തോടെ അവസാനിക്കും.താരത്തിനോട് കൊണ്ട് കരാര്‍ നീട്ടാന്‍ ചെല്‍സി ആവശ്യപ്പെടുന്നുണ്ട്,എന്നാല്‍ താരം ക്ലബ് വിടാനുള്ള തീരുമാനത്തില്‍ ഉറച്ചാണ്.
2021 ജനുവരിയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തോമസ് ടുച്ചൽ എത്തിയതുമുതൽ റൂഡിഗർ ബ്ലൂസ്സിന്റെ അവിഭാജ്യ ഘടക്കങ്ങളില് ഒന്നാണ്.കഴിഞ്ഞ സീസണിൽ ബ്ലൂസിന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയത്തില്‍ പ്രധാന പങ്കു അദ്ദേഹം വഹിച്ചിട്ടുണ്ട്.റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും റുഡിഗറിന്റെ ഒപ്പിനായി മത്സരത്തിലുണ്ടെങ്കിലും ഇരുവരേയും കടത്തി വെട്ടും വിധത്തിലുള്ള ഓഫര്‍ ആണ് യുവന്റ്റസ് നല്കാന് ഇരിക്കുന്നത്.ഈ വേനൽക്കാലത്ത് ഒരു കരാർ ഉണ്ടാക്കാമെന്ന് ഇരു പാർട്ടികളും പ്രതീക്ഷിക്കുന്നു.






































