European Football Foot Ball Top News

യുറോപ്പ്യന്‍ യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെ ടോട്ടന്‍ഹാം ബ്രൈട്ടനെതിരെ

March 16, 2022

യുറോപ്പ്യന്‍ യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെ ടോട്ടന്‍ഹാം ബ്രൈട്ടനെതിരെ

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണും ടോട്ടൻഹാം ഹോട്‌സ്‌പറും ബുധനാഴ്ച അമെക്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീമിയർ ലീഗ് ഏറ്റുമുട്ടിയേക്കും.കഴിഞ്ഞ തവണ ലിവർപൂളിനെതിരെ 2-0 ന്  ബ്രൈട്ടന്‍  പരാജയപ്പെട്ടിരുന്നു, അതേസമയം അന്റോണിയോ കോണ്ടെയുടെ ടീമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2 ന് മുക്കിയിരുന്നു.റൊണാള്‍ഡോയുടെ ഹാട്രിക്ക് ആയിരുന്നു അവരുടെ എല്ലാ പ്രതീക്ഷകളും തല്ലി തകര്‍ത്തത്.ഇന്ത്യന്‍ സമയം ഒരു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

ലീഗില്‍ എട്ടാം സ്ഥാനത്തുള്ള ടോട്ടന്ഹാമിന് ഇനിയുള്ള കുറച്ച്  കളികളില്‍ വിജയം നേടാന്‍ ആയാല്‍ നാലാം സ്ഥാനത്തുള്ള ആഴ്സണലിന് അടുത്തേക്ക് എത്താന്‍ കഴിഞ്ഞേക്കും.അതിനു അവര്‍ക്ക് പറ്റിയ എതിരാളിയാണ് ബ്രൈട്ടന്‍.കഴിഞ്ഞ അഞ്ചു പ്രീമിയര്‍ ലീഗ്  മത്സരങ്ങളിലും തോല്‍വി മാത്രം ആണ് അവര്‍ നേടിയിട്ടുള്ളത്.

Leave a comment