ലിലെക്കെതിരെ രണ്ടു ഗോള്‍ ലീഡിന്‍റെ ബലത്തില്‍ ചെല്‍സി
തങ്ങളുടെ ചാമ്പ്യൻസ് ലീഗ് കിരീടം സംരക്ഷിക്കുന്നതിന് ഒരു പടി കൂടി അടുത്തേക്ക് നീങ്ങാൻ ശ്രമിക്കുന്ന ചെൽസി, ബുധനാഴ്ച രാത്രി സ്റ്റേഡ് പിയറി-മൗറോയിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ ലില്ലെയ്‌ക്കെതിരായ തങ്ങളുടെ റൗണ്ട് ഓഫ് 16 പോരാട്ടത്തിന്റെ രണ്ടാം പാദത്തിന് തയ്യാറെടുക്കുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആദ്യ പാദത്തിൽ ബ്ലൂസ് 2-0 ലീഡ് നേടി. പുലിസിച്ച്,കായ് ഹവേര്‍ട്ട്സ്,എന്നിവരാണ് ആദ്യ പാദത്തില്‍ ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത്.ഇന്ത്യന്‍ സമയം ഒന്നര മണിക്കാണ് മത്സരം നടക്കാന്‍ പോകുന്നത്.
ആദ്യ പാദത്തില്‍ ചെൽസി അവരുടെ പ്രതിരോധം ലളിതമായി മറികടന്നിരുന്നു,എന്നാല്‍ കഴിഞ്ഞ കുറച്ചു ആഴ്ച്ചകളില്‍ ലിലെയുടെ പ്രധിരോധം മികച്ച പ്രകടനം ആണ് കാഴ്ച്ചവക്കുന്നത്.അതിനാല്‍ ടൂഷലിന്റെ ചെല്‍സിക്ക് ലിലെയേ അവരുടെ ഹോമില്‍ മെരുക്കാന്‍ ഏറെ പാടുപ്പെടും.






































