ലാസിയോക്ക് യുറോപ്പ്യന്‍ യോഗ്യത നേടിയേ തീരൂ
യൂറോപ്യൻ മത്സരത്തിലേക്കുള്ള തിരിച്ചുവരവിനായുള്ള ലക്ഷ്യം പിന്തുടരുന്ന ലാസിയോ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന വെനീസിയയെ നേരിടും.സിറ്റി എതിരാളികളായ റോമയേ കടത്തി വെട്ടി ലീഗില്‍ സ്ഥാനകയറ്റം നേടാനുള്ള തിരക്കില്‍ ആണ് ലാസിയോ.നിലവില്‍ റോമക്ക് ഒരു പടി താഴെ ഏഴാം സ്ഥാനത്താണ് അവര്‍.അതേസമയം അവരുടെ വെനീഷ്യ 22 പോയിന്റുമായി ലീഗില്‍ പതിനെട്ടാം സ്ഥാനത്ത് ആണ്.
കോപ്പ ഇറ്റാലിയയിൽ നിന്നും യൂറോപ്പാ ലീഗിൽ നിന്നും പുറത്തായതോടെ അവരുടെ ഏക പ്രതീക്ഷ ലീഗില്‍ മികച്ച പ്രകടനം ആണ്.ആദ്യ ആറില്‍ ഇടം നേടി ചാമ്പ്യന്‍സ് ലീഗ് അല്ലെങ്കില്‍ യൂറോപ്പ എന്നിങ്ങനെ പോകുന്നു ലാസിയോയുടെ അടുത്ത സീസണിലെ പദ്ധതികള്‍.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നേ ക്കാലിനു ലാസിയോ ഹോം ആയ സ്റ്റേഡിയോ ഒളിമ്പിക്കോയില് വച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.