European Football Foot Ball Top News

അലക്സിസ് സാഞ്ചസിന്റെ സ്റ്റോപ്പേജ് ടൈം ഗോളില്‍ സമനില നേടി ഇന്‍റര്‍

March 14, 2022

അലക്സിസ് സാഞ്ചസിന്റെ സ്റ്റോപ്പേജ് ടൈം ഗോളില്‍ സമനില നേടി ഇന്‍റര്‍

അലക്സിസ് സാഞ്ചസിന്റെ സ്റ്റോപ്പേജ് ടൈം സ്‌ട്രൈക്ക് ഇന്റർ മിലാനെ ടോറിനോയിൽ നാടകീയമായ 1-1 സമനിലയിൽ തളച്ചു.ഇതോടെ സീരി എ കിരീടപ്പോരാട്ടത്തില്‍  മറ്റൊരു വഴിത്തിരിവ്.മിലാനും നാപ്പോളിയും യുവന്റസും ഈ വാരാന്ത്യത്തിൽ മൂന്ന് പോയിന്റ് നേടിയപ്പോൾ,  ഇന്റർ തുടക്കത്തിൽ തന്നെ പിന്നിലായി.ഇന്നലത്തെ  മത്സരത്തില്‍ വിജയം നേടിയ നാപോളി ഇന്‍റര്‍ മിലാനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി,ഇന്‍റര്‍ മൂന്നാം സ്ഥാനത്തേക്കും.

പന്ത്രണ്ടാം മിനുട്ടില്‍ ഗ്ലീസന്‍ ബ്രെമര്‍ ടോറിനോക്ക് വേണ്ടി ലീഡ് നേടി കൊടുത്തു.രണ്ടാം പകുതിയിൽ ഇന്ററിനായി അവസരങ്ങൾ പലതും വന്നിരുന്നു,എന്നാല്‍ നിര്‍ഭാഗ്യം വരെ വേട്ടയാടി കൊണ്ടിരുന്നു.93-ാം മിനിറ്റിൽ പകരക്കാരനായ സാഞ്ചസിന്റെ മികച്ച ഫിനിഷിലൂടെ വീണ്ടും ഇന്ററിന്റെ ലീഗ് നിലനിര്‍ത്താനുള്ള സാധ്യതകള്‍ക്ക് കരുത്ത് കൂടി.

 

 

Leave a comment