European Football Foot Ball Top News

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ് ഹാം വിജയം

March 14, 2022

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ് ഹാം വിജയം

ഉക്രേനിയൻ വിംഗർ ആൻഡ്രി യാർമോലെങ്കോയും സ്പാനിഷ് മിഡ്ഫീൽഡർ പാബ്ലോ ഫോർനൽസും ഓരോ ഗോൾ വീതം നേടിയത്തിന്‍റെ പിന്‍ബലത്തില്‍   വെസ്റ്റ് ഹാം യുണൈറ്റഡ് ആസ്റ്റൺ വില്ലയെ 2-1ന് തോൽപിച്ചു.ആദ്യ പകുതിയില്‍ ഗോളൊന്നും പിറക്കാതെ പോയപ്പോള്‍ മത്സരത്തിന്റെ  മൂന്നു ഗോളുകളും പിറന്നത് അവസാന 20 മിനുട്ടുകളില്‍ ആയിരുന്നു.

70-ാം മിനിറ്റിൽ ഞായറാഴ്ചത്തെ ആദ്യ ഗോൾ നേടിയ ശേഷം മുട്ടുകുത്തി വീണ് കൈകൾ ആകാശത്തേക്ക് ഉയർത്തി യുക്രേനിയന്‍ താരം ആൻഡ്രി യാർമോലെങ്കോ ആഘോഷിച്ചു.പന്ത്രണ്ട് മിനിറ്റിനുശേഷം, സീസണിലെ തന്റെ അഞ്ചാമത്തെ പ്രീമിയർ ലീഗ് ഗോൾ നേടിയ ഫോർനൽസ് വെസ്റ്റ് ഹാമിന്‍റെ ലീഡ് ഇരട്ടിച്ചു.രണ്ടു അസിസ്റ്റുകളും നല്‍കിയത് ബെൻറഹ്മ ആയിരുന്നു.മത്സരം തീരാന്‍ ഇരിക്കെ വെസ്റ്റ് ഹാമിന് നേരിയ സമ്മര്‍ദം ചെലുത്തി കൊണ്ട് ആസ്റ്റന്‍ വില്ല ആദ്യ ഗോള്‍ നേടി.90 ആം മിനുട്ടില്‍ ജേക്കബ്‌ റാംസേ ആയിരുന്നു വില്ലക്ക് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയത്.

Leave a comment