മോറാട്ടക്ക് ഡബിള്‍ ; യുവേക്ക് വിജയം
അൽവാരോ മൊറാറ്റയുടെ ഇരട്ട ഗോളിൽ യുവന്റ്റസ് സാംപ്‌ഡോറിയയേ 3-1ന് തോൽപിച്ചു, മാസിമിലിയാനോ അല്ലെഗ്രിയുടെ ടീം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തന്നെ തുടരുന്നു.മായ യോഷിദയുടെ ഓണ്‍ ഗോള്‍ ആണ് യുവന്ടസിനു ലീഡ് നേടി കൊടുത്തത്.ആദ്യ പകുതി കളി പിരിയുമ്പോള്‍ 2-0 ന് യുവെ ലീഡ് നേടിയിരുന്നു.
ആദ്യ പകുതിയില്‍ യുവെക്ക് ഒരു വെല്ലുവിളി ഉയര്‍ത്താന്‍ പോലും ഹോം ടീമിന് ആയില്ല, എന്നിരുന്നാലും, രണ്ടാം പകുതിയിൽ ആഡ്രിയൻ റാബിയോട്ടിന്റെ ഹാൻഡ്‌ബോളിന് പെനാൽറ്റി നേടി ആതിഥേയർ ഗെയിം യുവെയുടെ കൈയ്യില്‍ നിന്നും തട്ടി പറിക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു എങ്കിലും 88 ആം മിനുട്ടിലെ മൊറാട്ടയുടെ ഗോള്‍ കളി യുവെയുടെ പക്കലേക്ക് തിരിച്ചു കൊണ്ടുവന്നു.






































