മ്യൂണിക്കിനു വെല്ലുവിളി ഉയര്‍ത്താന്‍ ഹോഫന്‍ഹെയിം
ബയേൺ മ്യൂണിക്ക് ശനിയാഴ്ച ഹോഫെൻഹൈമിലേക്ക് യാത്ര ചെയ്യുന്നു.കഴിഞ്ഞ നാല് മത്സരങ്ങളില്‍ വിജയം നേടിയ ഹോഫന്‍ഹെയിം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് ആണ്.ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനുള്ള എല്ലാ സാധ്യതകളും ഉള്ള അവരെ മുന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടധാരികള്‍ ആയ മ്യൂണിക്കിനു എഴുതി തള്ളാന്‍ കഴിയില്ല.മിഡ്‌വീക്കിൽ യൂറോപ്പിൽ തകർപ്പൻ വിജയത്തോടെ തങ്ങളുടെ നേര്‍ക്ക് നേരെ വന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ മ്യൂണിക്കും മികച്ച ഫോമില്‍ തന്നെ ആണ്.
ഇന്ത്യന്‍ സമയം എട്ട് മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ചൊവ്വാഴ്ച ടീമിലേക്ക് മടങ്ങിയെത്തിയ ന്യൂയര്‍ ബയേണ്‍ പ്രതിരോധത്തെ ശക്തം ആക്കുന്നു.കൂടാതെ കോറന്റിൻ ടോളിസോയും ലിയോൺ ഗൊറെറ്റ്‌സ്കയും പരിക്ക് പൂര്‍ത്തിയാക്കി മടങ്ങി എത്തുന്നതും മ്യൂണിക്ക് കാമ്പിനെ കൂടുതല്‍ അപകടക്കാരികള്‍ ആക്കുന്നു.






































