തുടര്‍ച്ചയായി മൂന്നാം വിജയം നേടി ആസ്റ്റന്‍ വില്ല
വ്യാഴാഴ്ച അമേരിക്കൻ കോച്ച് ജെസ്സി മാർഷിന്റെ ചുമതലയുള്ള ആദ്യ ഹോം മത്സരത്തിൽ ആസ്റ്റൺ വില്ലയോട് 3-0 ന് തോറ്റ ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗ് തരംതാഴ്ത്തൽ മേഘലയിലേക്ക് കൂടുതല്‍ അടുക്കുന്നു.ഡ്രോപ്പ് സോണിൽ നിന്ന് രണ്ട് പോയിന്റ് മുകളിൽ ഇരിക്കുന്ന ലീഡ്സിന് ഫോർവേഡ് ഏരിയകളിൽ നിലവാരം കുറവായിരുന്നു, എട്ട് കളികളിൽ ആദ്യ ജയം തേടിയിറങ്ങിയ ലീഡ്സിന് 22-ാം മിനിറ്റിൽ ഫിലിപ്പെ കുട്ടീഞ്ഞോയുടെ സ്ട്രൈക്ക് ഗോളായപ്പോള്‍ അവര്‍ പ്രതിരോധത്തില്‍ ആയി.
65-ാം മിനിറ്റിൽ ഫുൾ ബാക്ക് മാറ്റി ക്യാഷിലൂടെ ആസ്റ്റന്‍ വില്ല ലീഡ് ഇരട്ടിപ്പിച്ചു.വീണ്ടും വീണ്ടും മിസ് പാസുകള്‍ ലീഡ്സ് താരങ്ങള്‍ നല്‍കുന്നത് എലൻഡ് റോഡ് കാണികളെ നിരാശരാക്കി.കാലം ചേംബര്‍സ് വില്ലക്ക് വേണ്ടി മൂന്നാം ഗോള്‍ നേടി.