പിഎസ്ജി ,റയല്‍ ടീമുകള്‍ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം
പാർക് ഡെസ് പ്രിൻസസിലെ ആദ്യ പാദത്തിൽ നിന്ന് 1-0 ന് തോൽവി മറികടക്കാൻ ലക്ഷ്യമിട്ട്, ബുധനാഴ്ച രാത്രി സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് അവസാന-16 ടൈയുടെ രണ്ടാം പാദത്തിൽ പാരീസ് സെന്റ് ജെർമെയ്‌നുമായി റയൽ മാഡ്രിഡ് ഏറ്റുമുട്ടും.ഭാവി റയല്‍ മാഡ്രിഡ് താരം എന്ന് മുദ്ര വീണ എംബപ്പേ ആണ് പിഎസ്ജിയുടെ വിജയ ഗോള്‍ നേടിയത്.താരം ഇന്ന് കളിക്കാന്‍ ഉണ്ടാകില്ല എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും പുതിയ വാര്‍ത്തകള്‍ പ്രകാരം താരം ആദ്യ ഇലവനില്‍ ഇടം നേടും എന്നാണ് അറിയാന്‍ കഴിഞ്ഞത്.
കാസെമിറോയും ഫെർലാൻഡ് മെൻഡിയും ആദ്യ പാദത്തിൽ ടൂർണമെന്റിലെ മൂന്നാം മഞ്ഞക്കാർഡ് നേടിയതിനാല്‍ ഇന്നത്തെ മത്സരത്തില്‍ റയലിന് അവരുടെ സേവനം നഷ്ട്ടം ആയേക്കും.