റൗണ്ട് ഓഫ് 16 രണ്ടാം പാദത്തില്‍ ലിസ്ബണിനെ നേരിടാന്‍ സിറ്റി
ആദ്യ പാദത്തിൽ 5-0 ന് ശക്തമായ വിജയത്തിലേക്ക് കുതിച്ച മാഞ്ചസ്റ്റർ സിറ്റി, തങ്ങളുടെ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ലെ രണ്ടാം പാദ മത്സരത്തിനായി സ്പോർട്ടിംഗ് ലിസ്ബണിനെ ബുധനാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.ആഭ്യന്തര, കോണ്ടിനെന്റൽ ട്രെബിൾ എന്ന പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ ശ്രമിക്കുന്ന സിറ്റിക്ക് ചെറിയ ഒരു തെറ്റ് പോലും പൊറുക്കാന്‍ പറ്റാത്തത് ആയിരിക്കും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
പെപ് ഗാർഡിയോളക്ക് മാൻ സിറ്റിയുമായി ചാമ്പ്യൻസ് ലീഗ് നേടേണ്ട ആവശ്യകത നന്നായി അറിയാവുന്നതിനാല്‍ തന്റെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും അദ്ദേഹം ഉപയോഗിച്ചേക്കും. കഴിഞ്ഞ അവസാന മത്സരത്തില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും പെപ്പിനും സംഘത്തിനും ഉണ്ടാകും.