പിഎസ്ജി ഉടമ നാസർ അൽ ഖെലൈഫിക്ക് രണ്ട് വർഷം തടവ് ശിക്ഷ നൽകണമെന്ന് സ്വിസ് കോടതി.
പാരീസ് സെന്റ് ജെർമെയ്‌ൻ ഉടമ നാസർ അൽ ഖെലൈഫിയ്‌ക്കെതിരെ സ്വിസ് കോടതി രണ്ട് വർഷത്തിലധികം തടവ് ശിക്ഷയ്ക്ക് വിധിക്കാന്‍ ഒരുങ്ങുന്നു.അഴിമതി ആരോപണങ്ങളിൽ അൽ-ഖെലൈഫിക്ക് ഭാഗികമായ ഇളവ് നൽകാതെ 28 മാസം ജയിലിൽ കിടക്കാൻ ഫെഡറൽ പ്രോസിക്യൂട്ടർ ക്രിസ്റ്റീന കാസ്റ്റെലോട്ട് ആണ് ശുപാർശ ചെയ്തത്.
ടിവി അവകാശ ഇടപാടില്‍ ഫ്രഞ്ച് ജേര്‍ണലിസ്റ്റ് ആയ വല്‍ക്കെക്ക് കൈക്കൂലി നല്‍കി എന്നതാണ് കേസ്.2020-ൽ സ്വിറ്റ്‌സർലൻഡിലെ ബെല്ലിൻസോണയിൽ നടന്ന പ്രാരംഭ വിചാരണയിൽ അൽ-ഖെലൈഫിയെ കുറ്റവിമുക്തനാക്കിയിരുന്നു.എന്നിരുന്നാലും, ബെല്ലിൻസോണയിലെ ഫെഡറൽ ക്രിമിനൽ കോടതിയില്‍ സമ്മര്‍പ്പിച്ച അപ്പീലില്‍ ആണ് പുതിയ വിധി വന്നത്.ആരോപണങ്ങൾ നേരിടുന്ന മുൻ ഫിഫ ജനറൽ സെക്രട്ടറി ജെറോം വാൽക്കെക്ക് 35 മാസം തടവും പ്രോസിക്യൂഷൻ നിർദ്ദേശിച്ചു.ബ്രോഡ്‌കാസ്റ്റർ ബിഇഎൻ സ്‌പോർട്ടിന്റെ തലവൻ കൂടിയായ ഖത്തറി ബിസിനസുകാരൻ, വാടകയൊന്നും നൽകാതെ 18 മാസത്തേക്ക് ഫ്രഞ്ചുകാരന് വില്ല ഉപയോഗിക്കാന്‍ കൊടുത്തിരുന്നു.അതെല്ലാം കൈക്കൂലിയില്‍ പെട്ടെക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.