” സ്ട്രൈക്കറേ ആശ്രയിക്കാത്ത പെപ്പിന്റെ സിറ്റിക്ക് ഈ വട്ടവും ചാമ്പ്യന്‍സ് ലീഗില്‍ കാലിടറും “
ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് കുറവുണ്ടാകാനുള്ള കാരണം വെളിപ്പെടുത്തി കൊണ്ട് മുൻ ബാഴ്സലോണ മിഡ്ഫീൽഡർ ജോഫ്രെ മാറ്റു.നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാർ കഴിഞ്ഞ സീസണിൽ ട്രോഫി നേടുന്നതിന് ഫെവരിറ്റ്സ് ആയിരുന്നു.എന്നാല്‍ ചെല്‍സി അവരുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് തടസ്സം സൃഷ്ട്ടിച്ചു.
ലാ മാസിയയിലൂടെ ഉയർന്ന് വന്ന് സീനിയർ ലെവലിൽ ബാഴ്സലോണയെ പ്രതിനിധീകരിച്ച ജോഫ്രെ, ചാമ്പ്യൻസ് ലീഗ് പിന്തുടരുന്നതിൽ ഒരു യഥാർത്ഥ നമ്പർ 9-ന്റെ അഭാവം ഗാർഡിയോളയെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്നു.” ഒരു സ്ട്രൈക്കറെ കളിപ്പിക്കാതെ തന്നെ ഗോള്‍ നേടാന്‍ പെപ്പിന് അറിയാം.എന്നാല്‍ ചില ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ, നിങ്ങൾക്ക് ലഭിക്കുന്ന രണ്ട് അവസരങ്ങൾ രണ്ട് ഗോളാക്കി മാറ്റുന്ന പ്രധാന കളിക്കാരനെ നിങ്ങൾക്ക് ആവശ്യമുണ്ടാകാം.” അദ്ദേഹം ഒരു അഭിമുഘത്തില്‍ പറഞ്ഞു.






































