European Football Foot Ball Top News

ഗോളില്‍ ആറാടി ഡോര്‍ട്ടുമുണ്ട്

February 21, 2022

ഗോളില്‍ ആറാടി ഡോര്‍ട്ടുമുണ്ട്

ബൊറൂസിയ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ മാർക്കോ റിയൂസ് അഞ്ച് ഗോളുകളിൽ പങ്കുവഹിച്ച കളികളില്‍ ബോറൂസിയ ഡോര്‍ട്ടുമുണ്ട് എതിരില്ലാത്ത ആറു ഗോള്‍  വിജയം നേടി.എതിരാളികള്‍ ആയ മോന്‍ഷന്‍ ഗ്ലാഡ്ബാഷിനു മേല്‍ എല്ലാ മേഘകളിലും മികവു പുലര്‍ത്തിയ വിജയം ആണിത്.സ്റ്റാര്‍ സ്ട്രൈക്കര്‍ ആയ എര്‍ലിംഗ് ഹാലണ്ടിനു  പരിക്ക് മൂലം താരം വിശ്രമത്തില്‍ ആണ്.അദ്ദേഹത്തിന്റെ അഭാവം ഇന്ന് ടീം അറിയാത്തതിന്റെ കാരണവും ടീം ക്യാപ്റ്റന്‍ മാര്‍ക്ക്  റ്യൂസിന്റെ പ്രകടനമികവ് കാരണം ആണ്.

മാര്‍ക്ക് റ്യൂസ് ഇരട്ട ഗോളും മൂന്നു അസിസ്റ്റും നേടിയപ്പോള്‍ ഡോന്നി മാലെന്‍,മരിയാസ് വൂള്‍ഫ്,എമ്രെ ഖാന്‍,യൂസഫ മൌകുക്കോ എന്നിവര്‍ ഓരോ ഗോള്‍ വീധം നേടി സ്കോര്‍ ബോര്‍ഡില്‍ ഇടം പിടിച്ചു.മ്യൂണിക്കും വിജയം നേടിയത്തോടെ ഡോര്‍ട്ടുമുണ്ട് ഇപ്പോഴും ആറു പോയിന്റിനു പിന്നില്‍ ആണ്.

 

 

 

 

Leave a comment