European Football Foot Ball Top News

ഹാട്രിക്കോടെ ബാഴ്സയില്‍ ഹരിശ്രീ കുറിച്ച് ഔബമെയാങ്

February 21, 2022

ഹാട്രിക്കോടെ ബാഴ്സയില്‍ ഹരിശ്രീ കുറിച്ച് ഔബമെയാങ്

പിയറി-എമെറിക് ഔബമെയാങ് ഹാട്രിക് നേടിയപ്പോൾ, ഞായറാഴ്ച വലൻസിയയിൽ ബാഴ്‌സലോണ 4-1 ന് ഉജ്ജ്വല വിജയം നേടി.കൂടാതെ താരം ലാലിഗയിൽ തന്റെ ടീമിനെ നാലാം സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു.ഒക്ടോബറിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരായ ഗണ്ണേഴ്‌സിന്റെ 3-1 വിജയത്തിലാണ് അവസാനമായി ഓബാ  ഗോൾ കണ്ടെത്തിയത്. ബാഴ്‌സലോണയ്ക്കായി ഫ്രെങ്കി ഡി ജോംഗും സ്‌കോർ ചെയ്‌തപ്പോൾ കാർലോസ് സോളർ വലന്‍സിയയുടെ  ആശ്വാസ ഗോൾ നേടി.

വിജയത്തോടെ 24 കളികളിൽ നിന്ന് 42 പോയിന്റുമായി ബാഴ്‌സലോണ നാലാം സ്ഥാനത്തേക്ക് ഉയർന്നു.57 പോയിന്റുമായി റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.കഴിഞ്ഞ മൂന്ന് ലീഗ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകള്‍ അടിച്ച ബാഴ്സ സീസണില്‍ ഉണ്ടായിരുന്ന അവരുടെ ഗോള്‍ വരള്‍ച്ചക്ക് ഒരറുതി തല്‍ക്കാലം വരുത്തി എന്നതും സാവിയുടെ ഒരു നേട്ടമായി കണക്കാക്കാം.63 ആം മിനുട്ടില്‍ പെഡ്രി ബോക്സിനു പുറത്ത് നേടിയ ഗോള്‍ ഒബ്മയങ്ങിന്റെ പുറത്ത് ചെറുതായി സ്പര്‍ശിച്ചത് താരത്തിനു ഭാഗ്യം ആയി.ടീമിന്‍റെ ഇന്നത്തെ പ്രകടനം ഏറെ മെച്ചപ്പെട്ടു എന്ന് ഇന്നത്തെ ക്യാപ്റ്റന്‍ ആയ സെര്‍ജിയോ ബുസ്ക്കട്ട്സ് മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

 

Leave a comment