യൂറോപ്പയില്‍ ഏറ്റ നിരാശ മറക്കാന്‍ ഡോര്‍ട്ടുമുണ്ട്
ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെ ഞായറാഴ്ച ബൊറൂസെൻ ഡെർബിയിൽ സിഗ്നൽ ഇഡുന പാർക്കിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ബൊറൂസിയ ഡോർട്ട്മുണ്ട് അവരുടെ മോശം യൂറോപ്യൻ കാമ്പെയിനില്‍ നിന്ന് തിരിച്ചുവരാൻ ശ്രമിക്കുന്നു.യൂറോപ്പ ലീഗില്‍ റെന്ച്ചേര്സ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബോറൂസിയയെ തോല്‍പ്പിച്ചു.നിലവില്‍ രണ്ടാം സ്ഥാനത്ത് ഉള്ള ബോറൂസിയ ബയേണ്‍ മ്യൂനിക്കിനെക്കാള് വെറും ആറു പോയിന്റിനു മാത്രം പിന്നില്‍ ആണ്.
പട്ടികയില്‍ പതിമൂന്നാം സ്ഥനാതാണ് മോൺചെൻഗ്ലാഡ്ബാഷ് ഇപ്പോള്‍.22 മത്സരങ്ങളില്‍ വെറും നാല് വിജയം മാത്രം നേടാനേ അവര്‍ക്ക് കഴിഞ്ഞുള്ളു.ബോറൂസിയക്ക് എതിരെയുള്ള വിജയം അവരുടെ ഇനിയുള്ള കാമ്പെയിനില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും.ഇന്ന് ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം.






































