European Football Foot Ball Top News

സിറ്റിയെ പിന്തുടര്‍ന്ന് ലിവര്‍പൂള്‍

February 19, 2022

സിറ്റിയെ പിന്തുടര്‍ന്ന് ലിവര്‍പൂള്‍

ടൈറ്റിൽ ചേസ് ചെയ്യുന്ന  ലിവർപൂള്‍ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന നോർവിച്ച് സിറ്റി ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്യുന്നു.ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന സിറ്റിയേക്കാള്‍ ഒന്‍പത് പോയിന്ടിനു പിന്നില്‍ ആണ് ലിവര്‍പൂള്‍ നിലവില്‍.അവരെക്കാള്‍ ഒരു കളി കുറവേ ലിവര്‍പൂള്‍ കളിച്ചിട്ടുള്ളൂ.നോര്‍വിച്ച് സിറ്റി ആണെങ്കില്‍ പതിനേഴ്‌ പോയിന്‍റുമായി ലീഗില്‍ പതിനെട്ടാം സ്ഥാനത് ആണ്.

ഇപ്പോഴും മാൻ സിറ്റിയെ നേരിടാനുണ്ട് എന്ന വസ്തുതയാണ് ക്ലോപ്പിനും സംഘത്തിനും ഇപ്പോഴും പ്രതീക്ഷ നല്‍കുന്നത്. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ സിറ്റി ടോട്ടന്‍ഹാമിനെ നേരിടുന്നുണ്ട്.ഇന്നത്തെ മത്സരത്തില്‍ വിജയിക്കാന്‍ ആയാല്‍ ലിവര്‍പൂളിനു സിറ്റിയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ആകും.ഈ സീസണിൽ ഇതിനകം തന്നെ മാൻ സിറ്റിയെ തോൽപ്പിച്ച സ്പർസ് ടീമിൽ നിന്നുള്ള ഒരു ആനുകൂല്യം റെഡ്സിന് പ്രതീക്ഷിക്കാം.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മത്സരം.

 

Leave a comment