“ഇനിയും എത്ര നാൾ കാത്തിരിക്കണം” ക്രിസ്റ്റിയാനോ റൊണാൾഡോക്ക് 2022ലെ ഗോൾ വരൾച്ച തുടരുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ലോകോത്തര താരത്തിന് ഗോളുകൾ നേടുക എന്നത് തീർത്തും പരിചിതമാണ്, 2002 മുതൽ എല്ലാ വർഷവും അദ്ദേഹം അങ്ങനെ തുടർന്ന് വന്നിരുന്നതുമാണ്. പക്ഷേ കഴിഞ്ഞ കാലങ്ങൾക്ക് തീർത്തും വിപരീതം എന്നോണമാണ് 2022ൽ ഇതുവരെ റോണോക്ക്.മാഞ്ചസ്റ്റർ യുണൈറ്റഡ്ൽ തിരിച്ചെത്തിയ റോണോ തൻറെ പ്രതാപ കാലത്ത് കാഴ്ച വെച്ചിരുന്ന മാന്ത്രിക ഫുട്ബാൾ തിരിച്ചുവരവിൽ തുടരാൻ ആകുന്നില്ല എന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.
തന്റെ അവസാന ആറ് മത്സരങ്ങളിൽ റൊണാൾഡോ സ്‌കോർ ചെയ്യുകയോ അസിസ്റ്റോ ചെയ്തിട്ടില്ല.മാഞ്ചസ്റ്റർ യുണൈറ്റഡ്ന് റോണോ അവസാനമായി സ്കോർ ചെയ്തത് 2021 ഡിസംബർ 30 ന് ബെൺലിക്ക് എതിരെയാണ്.2008 ഡിസംബറിനും 2009 ജനുവരിക്കും ഇടയിൽ ഏഴ് മത്സരങ്ങളിൽ ഗോൾ നേടാതിരുന്നതിന് ശേഷം 13 വർഷത്തിനിടയിലെ റൊണാൾഡോയുടെ ഏറ്റവും മോശം പ്രകടനമാണ് ഈ വർഷത്തിലേത്.റയൽ മാഡ്രിഡിലും യുവന്റസിലും ഉള്ള സമയത്ത്, റൊണാൾഡോ ഒരു ഗോളില്ലാതെ നാല് മത്സരങ്ങളിൽ കൂടുതൽ പോയിട്ടില്ല.ഫെബ്രുവരി 23-ന് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടാൻ എസ്റ്റാഡിയോ വാൻഡ മെട്രോപൊളിറ്റാനോയിലേക്കുള്ള യാത്ര വരുമ്പോൾ, യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നത് തങ്ങളുടെ ചെകുത്താൻ അങ്ങ് സ്പെയിനിൽ അത്ലറ്റികോമാഡ്രിഡിൻ്റെ വല കുലക്കും എന്ന് തന്നെയാണ്. റോണാൾഡോയ്ക്ക് ഇത് ഗോൾ വരൾച്ചയുടെ കാലം ആണെങ്കിൽ കൂടെ ഈ സീസണിൽ 27 കളികളിൽ നിന്ന് 14 ഗോളുകൾ നേടിയ റൊണാൾഡോ ഓൾഡ് ട്രാഫോർഡിലെ ടോപ് സ്‌കോററാണ്, ഇതിൽ ആറെണ്ണം അഞ്ച് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നാണ്.