ലുക്ക് ഡി യോങ്ങിനു നന്ദി പറഞ്ഞ് ബാഴ്സ
ലാലിഗയിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ 96-ാം മിനിറ്റിൽ പകരക്കാരനായ ലുക്ക് ഡി ജോംഗിന്റെ ഹെഡറിലൂടെ ബാഴ്സലോണ 2-2ന് സിറ്റി എതിരാളികളായ എസ്പാൻയോളിനോട് സമനിലയിൽ പിരിഞ്ഞു.16 വർഷത്തിന് ശേഷം ബാഴ്സയ്ക്കെതിരായ ആദ്യ ലീഗ് വിജയത്തിനായി എസ്പാൻയോള് തയ്യാര്‍ ആയി നില്ക്കവേ ആണ് ലുക്ക് ഡി യോംഗ് വില്ലന്‍ ആയി ഭവിക്കുന്നത്.
ആദ്യ രണ്ട് മിനിറ്റിനുള്ളിൽ ബാഴ്സ ലീഡ് നേടിയപ്പോൾ ബാഴ്സ സുഖപ്രദമായ ഒരു വിജയം നേടുമെന്ന് തോന്നിച്ചു,എന്നാല്‍ എസ്പ്യനോള്‍ ശക്തമായി തിരിച്ചടിച്ചു.എസ്പ്യനോളിനു വേണ്ടി സെര്‍ജി ഗാര്‍ഡറും,പിന്നെ റൗള്‍ ഡേ തോമസും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.മത്സരത്തിന്റെ 92 ആം മിനുട്ടില്‍ പിക്ക്വെയും നിക്കോ മേലാമദും റെഡ് കാര്‍ഡ് കണ്ടു പുറത്തായി.96 ആം മിനുട്ടില്‍ മാണ് മോര്ലാനസും റെഡ് കാര്‍ഡ് കണ്ടു പുറത്തായത് നാടകീയത വര്‍ധിപ്പിച്ചു.